കനത്ത മഴ; മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ

OCTOBER 19, 2026, 8:35 AM

മലപ്പുറം: കനത്ത മഴയെത്തുടർന്ന് മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ.പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പ്രദേശങ്ങളിലാണ് തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നത്.

മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും തോടുകളിലും ഇറങ്ങരുതെന്നും നിർദേശം ഉണ്ട്.

അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇന്ന് ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 21-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam