ന്യൂഡൽഹി: കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കർഷക സംഘടനകളുടെ ആശങ്കകൾ ബിജെപി അധ്യക്ഷൻ കേന്ദ്ര മന്ത്രിയെ അറിയിച്ചു.നിലവിലുള്ള വനമേഖലകളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ജനവാസ മേഖലകളുടെയും കൃഷിയിടങ്ങളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും യാഥാർഥ്യങ്ങൾ പരിഗണിക്കണം എന്ന കർഷകരുടെ ആവശ്യവും കേന്ദ്ര മന്ത്രിയോട് വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സാധാരണക്കാരുടെ ജീവിതവും വികസനവും പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കി, നിർദിഷ്ട ഇഎസ്എ പ്രഖ്യാപനത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.
ഇതിനുപുറമെ, വികസിത തിരുവനന്തപുരം യാഥാർഥ്യമാക്കാൻ കേന്ദ്ര പ്രതിരോധ വകുപ്പിന്‍റെ സഹായങ്ങൾ അഭ്യർത്ഥിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
