പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന്  സണ്ണി ജോസഫ്

OCTOBER 19, 2026, 7:58 AM

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 

 സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്‍ന്ന തീരുമാനമാണ് അത്. സര്‍ക്കാര്‍ നിലപാടിൽ സിപിഎം ആണ് പെട്ടതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

പാർട്ടിവേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും സണ്ണി ജോസഫ് നിർദ്ദേശിച്ചു. വിവാ​ദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിലക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

vachakam
vachakam
vachakam

വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ എൽഡിഎഫ് ഗവൺമെന്‍റ് ആണ്. വിലകൂടിയ വൈദ്യുതിയാണ് വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചൽ പ്രദേശ് ഗവൺമെന്റിനോടാണ് വാങ്ങുന്നത്. രണ്ട് ഗവൺമെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജൻസികളോ കമ്മീഷനോ ഇല്ല. നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam