ഗുണ്ടാ നേതാവ് ജിം സന്തോഷ് കൊലപാതകം; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

MARCH 28, 2025, 9:42 PM

 കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സൂചന.

 എന്നാൽ ഇന്നലെ പിടിയിലായ രാജപ്പൻ എന്ന രാജീവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെകുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.

കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും. പ്രതികൾക്ക് വാഹനം ഏർപ്പാടാക്കി കൊടുത്ത കുക്കു എന്ന മനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ കൂട്ടാളികളെയും രാജീവിനൊപ്പം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

vachakam
vachakam
vachakam

  നിലവിൽ പൊലീസ് സംശയിക്കുന്ന പ്രതികൾക്ക് പുറമേ സോനു, സാമുവൽ, കുളിര് എന്ന അഖിൽ എന്നിവർക്കും കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അലുവ അതുൽ, പ്യാരി, മൈന എന്ന ഹരി, രാജപ്പൻ എന്ന രാജീവ് എന്നിവരുടെ ഫോട്ടോ ആയിരുന്നു പൊലീസ് ആദ്യം പുറത്ത് വിട്ടത്.

  അതേസമയം, ജിം സന്തോഷ് കൊലപാതകത്തിന്റെയും അനീറിനെ വെട്ടിപ്പരിക്കൽപ്പിച്ച കേസിന്റെയും അന്വേഷണസംഘം ഒന്നാണെങ്കിലും രണ്ടായാണ് പൊലീസ് കേസുകൾ അന്വേഷിക്കുന്നത്. സന്തോഷ് കൊലകേസ് കരുനാഗപ്പള്ളിയിലും അനീറിനെ വെട്ടിയ കേസ് ഓച്ചിറ സ്റ്റേഷനിലുമാണ് അന്വേഷണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam