ഷൊർണൂർ: എട്ടാംക്ളാസുകാരി ഗർഭിണിയായ സംഭവത്തിൽ വിദ്യാർത്ഥിനിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റുചെയ്തതായി റിപ്പോർട്ട്. ഷൊർണൂരിന് സമീപത്തായിരുന്നു സംഭവം. കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പതിമൂന്നുകാരി ഗർഭിണിയാണെന്ന് അറിഞ്ഞത്.
അതേസമയം പെൺകുട്ടിതന്നെയാണ് ഡോക്ടർമാരോട് എല്ലാം തുറന്നുപറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയുടെ ക്ലാസിൽ പഠിക്കുന്ന പതിമൂന്നുകാരനെതിരെ പരാതി നൽകുകയായിരുന്നു. പിന്നാലെ കേസെടുത്ത പൊലീസ് വിദ്യാർത്ഥിയെ പിടികൂടുകയായിരുന്നു.
പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കി. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് കേസന്വേഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
