പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് രണ്ട് അതിജീവിതകളെ കാണാതായി 

SEPTEMBER 29, 2026, 12:36 AM

 പാലക്കാട്: പാലക്കാട് പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.  നിലവിൽ കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.  തിങ്കളാഴ്ച ഉച്ചവരെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കുട്ടികളെ അതിനുശേഷമാണ് കാണാതായത്.

സംഭവത്തിൽ പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനാൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് ഈ കേസിനെ കാണുന്നത്.

. ഇന്നലെ രാത്രിയോടെയാണ് കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെ കാണാതായത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് മൂന്ന് പെൺകുട്ടികളെ സമാന രീതിയിൽ കാണാതാവുകയും മണിക്കൂറുകൾക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

സർക്കാർ മേൽനോട്ടത്തിലുള്ള സംരക്ഷണ കേന്ദ്രം സ്വകാര്യ ട്രസ്‌റ്റിന്റെ ഉടമസ്ഥയിലാണ് പ്രവർത്തിക്കുന്നത്.  ഹാളിന് അകത്ത് കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടക്കുന്നതിനിടെയാണ് ഇവർ മുൻവശത്തെ ഗേറ്റ് കടന്നു പോയിട്ടുള്ളതെന്നു പൊലീസ് കണ്ടെത്തി.  നഗര പരിസരത്തും ബസ് സ്റ്റാൻഡ്– റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കസബ സിഐ എൻ എസ് രാജീവ്, എസ്ഐമാരായ അജയ് എസ് മേനോൻ, വി ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam