പാലക്കാട്: ചന്ദ്രനഗറില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി.പതിനാറ് വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്.
മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ സംരക്ഷണ കേന്ദ്രത്തിലെത്തിയത്.ഇന്നലെ രാത്രിയോടെയാണ് കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെ കാണാതായത്.സംഭവവുമായി ബന്ധപ്പെട്ട് കസബ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അതേസമയം, മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് മൂന്ന് പെൺകുട്ടികളെ സമാന രീതിയിൽ കാണാതായിരുന്നു.പിന്നീട് മണിക്കൂറുകൾക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
