കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ ചിത്രമാണ് സര്‍ദാര്‍ 2. ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. സര്‍ദാര്‍ 2 ആഗോളതലത്തില്‍ 24 കോടിയാണ് നേടിയിരിക്കുന്നത്. സര്‍ദാര്‍ 2 ഇന്ത്യയില്‍ 19 കോടിയാണ് ആകെ നേടിയിരിക്കുന്നത്.
ഒക്ടോബർ 1 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഇന്ത്യയിൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. തമിഴ്, മലയാളം, കന്നഡ, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാണ്.
സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ രചയിതാക്കള്‍ മാറിയിട്ടുണ്ട്. സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് ആയിരുന്നുവെങ്കില്‍ സര്‍ദാര്‍ 2 ന്‍റെ രചന സംവിധായകന്‍ രത്ന കുമാറിനൊപ്പം ആശമീര അയ്യപ്പനും വിഗ്നേഷ് മുനിയാണ്ടിയും ചേര്‍ന്നാണ്. തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്. പി എസ് മിത്രന്‍റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഇവര്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്‍ക്കുന്നുവെന്നാണ് തിയറ്റര്‍ പ്രതികരണങ്ങല്‍ ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്‍റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
