കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്.പുലർച്ചെ രണ്ടരയോടെ ആറാം വളവിൽ വയനാട്ടിലേക്ക് പോയ ലോറിയാണ് ചുരം കയറാൻ കഴിയാതെ കുടുങ്ങിപ്പോയത്.
ആഴ്ചയിൽ അഞ്ച് ദിസവമെങ്കിലും ലോറികളോ ബസുകളോ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. രണ്ടര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ലോറി മാറ്റിയെങ്കിലും ചുരത്തിൽ ഗതാഗതതടസം രൂക്ഷമായി തുടരുകയാണ്.
ഗതാഗതക്കുരുക്ക് മാറ്റി പൂർവസ്ഥിതിയിലാകാൻ ഇനിയും മൂന്നോ നാലോ മണിക്കൂർ സമയമെടുക്കുമെന്നാണ് കരുതുന്നത്.ഇരുഭാഗത്തേക്കും കിലോമീറ്ററുകളോളം നീളത്തിലാണ് നിലവിൽ വാഹനങ്ങളുടെ നിര നീണ്ടുകിടക്കുന്നത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും അടക്കമുള്ള നിരവധി യാത്രക്കാരാണ് നിലവിൽ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
