മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്. . പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകനാണ് അക്ഷയ് കൃഷ്ണ.
വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ അക്ഷയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാധനങ്ങൾ എടുക്കാനായി ഗോഡൗണിലെത്തിയ അക്ഷയ്, ആവശ്യമായ സാധനം കണ്ടെത്താനാകാത്തതിനെ തുടർന്ന് കടയിലേക്ക് വിളിച്ചിരുന്നു.
തുടർന്ന് മറ്റൊരു ജീവനക്കാരൻ ഗോഡൗണിലെത്തിയപ്പോഴാണ് അക്ഷയ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
