തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു;   യുഡിഎഫിന് മുന്നേറ്റം 

SEPTEMBER 29, 2026, 12:23 AM

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 38 വാർഡുകളിലാണ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നത്.

  ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡിൽ എൽഡിഎഫ് സീറ്റ് പിടിച്ച് യുഡിഎഫിന് വിജയം.  38 തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.   യുഡിഎഫ് –18, എൽഡിഎഫ്–13, എൻഡിഎ–3 എന്നിങ്ങനെയാണ് സീറ്റ് നില പുരോ​ഗമിക്കുന്നത്. 

 ഉപതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ 2 സീറ്റും എൽഡിഎഫിന്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ  പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റിൽ സീറ്റ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് കെ.വി.രതീഷ് ജയിച്ചത്. കഴിഞ്ഞ തവണ 13 വോട്ടിനാണ് യുഡിഎഫ് ജയിച്ചിരുന്നത്. മട്ടന്നൂർ നഗരസഭ ഉരുവച്ചാലിൽ എ.കെ.സുരേഷ് കുമാർ 276 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ 269 വോട്ടിനായിരുന്നു സിപിഎം ജയിച്ചിരുന്നത്. 

vachakam
vachakam
vachakam

മുട്ടം പഞ്ചായത്ത് തുടങ്ങനാട് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എൽസമ്മ ടോം 178 വോട്ടിന് വിജയിച്ചു . നിലവിൽ  എൽഡിഎഫിന്റെ സീറ്റാണ് തുടങ്ങനാട്. കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന് വാർഡിൽ രണ്ട് വോട്ടിന് യു.ഡി.എഫ്. വിജയിച്ചു. സി.പി.എമ്മിൽ നിന്ന് വാർഡ് തിരിച്ചുപിടിച്ചു. രണ്ട് വോട്ടിന് യു.ഡി.എഫ്. രാധാമണിയമ്മയാണ് വിജയിച്ചത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam