തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.സെപ്റ്റംബര്‍ 28ന് രാവിലെ 1,10,120 രൂപയും ഉച്ചയ്ക്ക് ശേഷം 1,09,320 രൂപയുമായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതില്‍ നിന്നും വീണ്ടും വിലയിടിഞ്ഞ് 1,09,120 രൂപയായി വില. 200 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 13,640 രൂപയുമായി നിരക്ക്.
ആഗോള വിപണിയിലെ നിരവധി ഘടകങ്ങളാണ് നിലവിലെ വിലയിടിവിന് പിന്നില്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കി. ഇതിനൊപ്പം അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. പലിശയില്ലാത്ത ആസ്തിയായ സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം ഇത്തരം സാഹചര്യങ്ങളില്‍ കുറയാറുണ്ട്. അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ ആദായനിരക്ക് ഉയര്‍ന്നതും ഡോളര്‍ കൂടുതല്‍ ശക്തമായതും സ്വര്‍ണത്തിന് അധിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുതിക്കുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
