നോർത്ത് അമേരിക്കൻ മലയാളി ക്രിസ്ത്യൻ സിംഗിൾസ് സംഗമം 'ഫാൾ ഇൻ മലയാലവ്' ഒക്ടോബർ 17ന് ഹൂസ്റ്റണിൽ

SEPTEMBER 29, 2026, 1:11 AM

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി 'ഫാൾ ഇൻ മലയാലവ്' (Fall in MalayaLove - FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിംഗ് സംഗമം 2026 ഒക്ടോബർ 17 ശനിയാഴ്ച ടെക്‌സസിലെ ഹൂസ്റ്റണിൽ വെച്ച് നടക്കും.

വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24നും 38നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.

എഫ്.ഐ.എമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമുണ്ടാകും.

vachakam
vachakam
vachakam

വൺഓൺവൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളേക്കാൾ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്‌സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന് ശേഷം, ഇവന്റിന് മുന്നോടിയായി തന്നെ എത്ര മാച്ചുകൾ ലഭ്യമാണെന്ന വിവരം സംഘാടകർ പങ്കാളികളെ നേരിട്ട് അറിയിക്കും.

vachakam
vachakam
vachakam

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam