കണ്ണൂർ: ട്രെയിനിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ നാല് സൈനികർക്കെതിരെ കണ്ണൂർ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ,തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.
നാട്ടിലേക്ക് വരുകയായിരുന്ന വിദ്യാർത്ഥിനിയോട് അതേ ബോഗിയിൽ യാത്ര ചെയ്ത സൈനികർ മോശമായി പെരുമാറിയെന്നാണ് പരാതി. രാജധാനി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടാണ് സംഭവം.
മദ്യപിച്ച് പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാണ് പരാതി. സൈനികർക്കെതിരെ ടിടിയോട് പെൺകുട്ടി പരാതി പറയുകയായിരുന്നു. പിന്നാലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് കേസ് എടുത്തു.
ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. ടെറിട്ടോറിയിൽ ആർമിയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സൈനികരും അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
