കോഴിക്കോട്: തേഞ്ഞിപ്പലം പോക്‌സോ കേസിലെ അതിജീവിതയുടെ അമ്മയേയും സഹോദരനേയും വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു.
അതിജീവിതയുടെ മാതാവിനും 17കാരനായ സഹോദരനും കൈത്താങ്ങായാത് മുഹ്സിൻ എന്നയാളും ഭാര്യയും.
മാതാവിനും സഹോദരനും പുറമേ ഇവർ വളർത്തുന്ന ആടിനും സംരക്ഷണമൊരുക്കുമെന്ന് മനാഫ് അടക്കമുള്ളവര്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ടറേറ്റിന് മുന്നിലെത്തിയാണ് ഇവർ ഇക്കാര്യം പറഞ്ഞത്.
വീടിന് വാടക നൽകാത്തതിനെ തുടർന്ന് കോടതി ഉത്തവ് പ്രകാരമാണ് അതിജീവിതയുടെ മാതാവിനേയും സഹോദരനേയും വീട്ടുടമ പുറത്താക്കിയത്. അഭയം പ്രാപിക്കാന്‍ മറ്റൊരു ഇടവുമില്ലാത്ത അമ്മയും മകനും കളക്ടറേറ്റിന് മുന്നില്‍ ഇരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്