പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് ബിനോയ് വിശ്വം

JUNE 30, 2026, 10:37 AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

എൽഡിഎഫ് പിഎം ശ്രീ യുടെ ഭാഗമാകാൻ പാടില്ലായിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അത് അറിഞ്ഞോ അറിയാതെയോ ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

'എൻഇപി ഈ സ്കൂളുകളിൽ നടപ്പാക്കും എന്നാണ് കേന്ദ്രം പറയുന്നത്. എൻഇപി വിദ്യാഭ്യാസനത്തിന്റെ ലക്ഷ്യത്തെ പിന്നോട്ട് വലിക്കുന്ന ആർഎസ്എസ് അജണ്ടയാണ്. പ്രധാനമന്ത്രിയും കൂട്ടുകാരും പറയുന്ന വിദ്യാഭ്യാസ അജണ്ട അല്ല മതേതര വിദ്യാഭ്യാസ ഇന്ത്യയുടെ അജണ്ടയെന്നും' സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

ജനങ്ങൾ ഒന്നാകെ ഒന്നിച്ച് ഉയർത്തുന്ന ഒരു പ്രഖ്യാപനമാണ് അതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ അതിന് കാതലും ലക്ഷ്യ ബോധവും ഉണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

 പിഎം ശ്രീയിൽ തിരഞ്ഞെടുക്കുന്ന സ്കൂളുകൾ റൈസിങ് ഇന്ത്യയുടെ ഭാഗമാക്കും എന്നാണ് പ്രഖ്യാപനമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam