'നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം സഭയിലെത്തി ബഹളം വയ്ക്കുന്നു'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

FEBRUARY 3, 2026, 12:58 AM

തിരുവനന്തപുരം: സഭയിൽ ഇന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിർഭാഗ്യകരമായ കാര്യങ്ങളാണെന്ന്  മുഖ്യമന്ത്രി. വാച്ച് ആൻഡ് വാർഡ്മാരെ തള്ളുകയായിരുന്നു പ്രതിപക്ഷ അംഗങ്ങൾ. ഒരുകാലത്തും നടക്കാത്ത കാര്യങ്ങളാണ് സഭയിൽ സംഭവിക്കുന്നത്. 

ഒരു പ്രകോപനകരമായ അന്തരീക്ഷവും സഭയിൽ ഇല്ല, എന്നിട്ടും ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം സഭയിലെത്തി ബഹളം വെച്ച് നേടാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണെന്നും അന്വേഷണത്തിൽ ബെഞ്ചിന് പൂർണ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

നിയമസഭ സ്തംഭിപ്പിച്ചുള്ള പ്രതിപക്ഷത്തിൻ്റെ സമരവുമായി ബന്ധപ്പെട്ട് സഭയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡിവിഷൻ ബെഞ്ചിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവർത്തനം നടക്കുന്നത്. 

ഡിവിഷൻ ബെഞ്ചിന്റെ ഓരോ ഘട്ടത്തിലുമുളള നിർദേശങ്ങളും വലിയരുത്തലും പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്. ആ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളാണ് നിയമ മന്ത്രി വിശദീകരിച്ചത്. അത് യഥാർത്ഥത്തിൽ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam