തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയൻക്ക് താമസത്തിനായി ചിന്താ ഫ്‌ളാറ്റിൽ മുറി സജ്ജമാക്കിയതായി റിപ്പോർട്ട്. മൂന്നാം നിലയിലെ 3A, 3B മുറികളാണ് ഒരുക്കിയിരിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്ന സംവിധാനമാണ് ഇത്.
ഫലം വന്നിട്ട് രണ്ടാം ദിവസമായിട്ടും പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഇന്ന് വിമാനത്താവളത്തിൽ എത്തിയപ്പോഴും മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. വി ശിവൻകുട്ടി, വി ജോയി, എ എ റഹീം എന്നിവർ സ്വീകരണത്തിനായി എത്തിയിരുന്നു. എകെജി സെന്ററിലെ വാഹനത്തിലാണ് യാത്ര. നാളെ ക്ലിഫ് ഹൗസ് ഒഴിയുമെന്ന് റിപ്പോർട്ട്.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ എത്തില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മാറിനിൽക്കാനാണ് സാധ്യത.
കേന്ദ്ര കമ്മിറ്റി അംഗമായ കെ എന്‍ ബാലഗോപാൽ പ്രതിപക്ഷ നേതാവാകാൻ സാധ്യതയുള്ളതായി വിവരം. ബാലഗോപാൽ തയ്യാറാകാത്ത പക്ഷം പി എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരിൽ ഒരാൾക്ക് ചുമതല ലഭിക്കാമെന്നും സൂചന. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
