സിനിമാതാരം കൃഷ്ണപ്രസാദും സുഹൃത്തും ചേർന്ന് മർദിച്ചു; പരാതിയുമായി ഡോക്ടർ

JANUARY 21, 2026, 11:53 PM

ചങ്ങനാശേരി ∙ സിനിമാതാരം കൃഷ്ണപ്രസാദ് മർദിച്ചതായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പൊലീസിൽ പരാതി നൽകി. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി.ശ്രീകുമാറാണ് (67) നടൻ കൃഷ്ണപ്രസാദും സഹായി കൃഷ്ണകുമാറും ചേർന്നു തന്നെ മർദിച്ചതായി ചങ്ങനാശേരി പൊലീസിനു പരാതി നൽകിയത്.

 കോട്ടയം നഗരത്തിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ, ചങ്ങനാശേരി പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് മർദനമുണ്ടായത്.

ഇവിടെ ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്ണപ്രസാദ് എത്തി തടയുകയും ഇനി കല്ലുകെട്ടിയാൽ പൊളിച്ചു കളയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

vachakam
vachakam
vachakam

ഇതിനു പിന്നാലെ ഡോക്ടർ സ്ഥലത്ത് എത്തിയപ്പോഴാണ് കൃഷ്ണപ്രസാദും സുഹൃത്തും ചേർന്ന് മർദിച്ചത്. ശ്രീകുമാർ വീടുവയ്ക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദ് കല്ലിട്ട ഭാഗത്തെത്തി. ഈ ദൃശ്യം മൊബൈലിൽ പകർത്തുന്നതിനിടെയാണ് ഡോക്ടർക്ക് മർദനമേറ്റത്. മർദനമേറ്റ ഡോക്ടർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam