തിരുവനന്തപുരം: ഇന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ വേളയിലെ ചിത്രങ്ങളെടുക്കാൻ പത്രങ്ങളിലെ ഫോട്ടോഗ്രാഫർമാർക്ക് സ്പീക്കർ അനുമതി നിഷേധിച്ചു.
ചാനൽ വിഡിയോഗ്രാഫർമാർക്ക് ദൃശ്യങ്ങൾ പകർത്താനുള്ള അനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതാണ്. ഫോട്ടോഗ്രാഫർമാർക്കും കഴിഞ്ഞ 2 വർഷമായി അനുമതി നൽകുന്നില്ലെന്നാണ് ഇന്നത്തെ വിലക്കിനു സ്പീക്കറുടെ ഓഫിസ് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വർഷം വരെ പത്രങ്ങളിലെ ഫോട്ടോഗ്രാഫർമാർക്ക് നയപ്രഖ്യാപന പ്രസംഗത്തിനും ബജറ്റ് അവതരണത്തിനും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സഭയ്ക്കുള്ളിൽ പ്രവേശനം അനുവദിച്ചിരുന്നു.
ഇനി സർക്കാർ ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ചിത്രങ്ങളും സ്പീക്കർക്കു കീഴിലെ സഭാ ടിവി പകർത്തുന്ന ദൃശ്യങ്ങളും മാത്രമേ പുറത്തു ജനങ്ങളിലേക്കെത്തൂ.
പ്രതിപക്ഷ പ്രതിഷേധം ഇനി ജനങ്ങൾ കാണാൻ ഇടയില്ല. മുൻപ് ചോദ്യോത്തര വേള പൂർണമായി പകർത്താൻ ചാനലുകൾക്കും പത്രങ്ങൾക്കും അനുമതി നൽകിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇതു നിർത്തലാക്കിയിരുന്നു. പിന്നീടു പുനഃസ്ഥാപിച്ചുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്