തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിൽ നിർത്തിക്കൊണ്ടുള്ള സൂപ്രണ്ടിന്‍റെയും പ്രിൻസിപ്പലിന്റെയും വാർത്താസമ്മേളനത്തിൽ ദുരൂഹമായി ഒരു ഫോൺ കോൾ.
വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിന് ഒരു ഫോൺ കോൾ വരുന്നു. 'അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം' എന്നായിരുന്നു ഫോണിന്റെ മറുതലക്കൽ നിന്ന് നിർദേശം ലഭിച്ചത്. റിപ്പോർട്ട് മുഴുവൻ വായിക്കാൻ പറയുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ചു കൊണ്ടിരുന്ന പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാറിനെ ഇടക്ക് ഫോൺ വന്നതിന്റെ പശ്ചാത്തലത്തിൽ സൂപ്രണ്ട് ഓർമ്മിപ്പിക്കുകയും ചെയ്യുന്നത് കാണാം.
പെട്ടിയിൽ ഉണ്ടായിരുന്നത് റിപ്പയർ ചെയ്തു കൊണ്ടുവന്ന നെഫ്രോസ്കോപ്പാണ്: മറുപടിയുമായി ഡോ. ഹാരിസ്
സർ എന്നാണ് ഫോണിൽ സംസാരിക്കുമ്പോൾ പ്രിൻസിപ്പൽ പറയുന്നത്. അതുകൊണ്ട് തന്നെ അത് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശമാണെന്ന് വ്യക്തമാണ്. ഇതിന് പിന്നാലെ ഉപകരണം കാണാതായതിലെ അന്വേഷണ റിപ്പോർട്ട് മുഴുവൻ വായിക്കാൻ സൂപ്രണ്ട് പ്രിൻസിപ്പലിനോട് ആവശ്യപ്പെടുകയായിരുന്നു.
സിസ്റ്റം ശരിയല്ലെന്ന ഡോ.ഹാരിസിന്‍റെ വെളിപ്പെടുത്തൽ ശരിവച്ചതാണ് ആരോഗ്യവകുപ്പിന്‍റെ അന്വേഷണം. ഇതുവരെ ആ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. അതിലൊരു വാർത്താസമ്മേളനവും നടന്നിട്ടില്ല. എന്നാൽ ഡോ.ഹാരിസിന്‍റെ ചുമതലയിലുളള ഉപകരണഭാഗം കാണാതായെന്ന കണ്ടെത്തലിൽ, പ്രിൻസിപ്പലും സൂപ്രണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി വാർത്താസമ്മേളനം നടത്തി.
സൂപ്രണ്ടിന് ഉന്നതങ്ങളിൽ നിന്ന് വന്ന ഈ ഫോൺ വിളി ആരുടേതാണ്? യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാനില്ലാത്തതിനെ കുറിച്ച് വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗങ്ങൾ വായിക്കാൻ നിർദേശം നൽകിയത് ആരാണ്? എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് സൂപ്രണ്ടിന്‍റെയും പ്രിൻസിപ്പലിന്റെയും വാർത്താസമ്മേളനത്തിൽ അവശേഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്