തട്ടിക്കൂട്ട് പരാതിയോ?  നവീൻ ബാബുവിനെതിരായ പരാതിക്കാരന്റെ പരാതിയിൽ ദുരൂഹതകളേറെ 

OCTOBER 16, 2024, 7:22 AM

 കണ്ണൂർ: എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണമായ കൈക്കൂലി പരാമർശത്തിൽ ഒളിഞ്ഞിരിക്കുന്നത് ഒട്ടേറെ ദുരൂഹതകൾ. 

 പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎം കെ.നവീൻ ബാബുവിനു കൈക്കൂലി നൽകണ്ടിവന്നുവെന്നാണ്   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞുവെച്ചത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പരാതിക്കാരനായ സംരഭകൻ നവീനെതിരെ നൽകിയ ഒരു പരാതിയും മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ഈ പരാതിയിൽ ഒട്ടേറെ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. 

എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം തട്ടിക്കൂട്ടി പരാതി തയാറാക്കി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നുവെന്നു പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നതിന്റെ കാരണം ഇതൊക്കെയാണ്.

vachakam
vachakam
vachakam

1.  മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ–മെയിലിൽ ലഭിക്കും. 

പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ലേ?

 2. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയും ?

vachakam
vachakam
vachakam

3.  എഡിഎം വിളിച്ചപ്പോൾ 6ന് ക്വാർട്ടേഴ്സിലെത്തി 98,500 രൂപ കൈക്കൂലി നൽകിയെന്നു പറയുന്നതിലും ദുരൂഹത?

4. സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ സംരംഭം തുടങ്ങാൻ സാധിക്കും? 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam