കേരളത്തിന്റെ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടി: സി.എ.ജി. റിപ്പോർട്ട് ഇങ്ങനെ

OCTOBER 16, 2024, 8:04 AM

തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സി.എ.ജി. റിപ്പോർട്ട്. കടം കൂടിവരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു. 2023-ല്‍ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചു.

2018 മുതല്‍ 2023 വരെ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള  94,271.83 കോടിയാണ് കൂടിയത്. 

2022-23 സാമ്പത്തികവർഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെൻഷൻ കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവർത്തിച്ചു.

vachakam
vachakam
vachakam

സി.എ.ജി.യുടെ ഈ പരാമർശങ്ങള്‍ 2019-ല്‍തന്നെ നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോർട്ട് സഭയില്‍ സമർപ്പിച്ചത്. കേരളത്തിലെ ദാരിദ്ര്യം ഒരു ശതമാനത്തിന് താഴെയായി നിലനിർത്തുന്നതിന് ക്ഷേമപെൻഷൻ വഹിക്കുന്ന പങ്ക് സി.എ.ജി കാണുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

2018 മുതല്‍ അഞ്ചുവർഷം കടമെടുത്ത പണത്തില്‍ വിവിധ വർഷങ്ങളില്‍ 76 ശതമാനംമുതല്‍ 98 ശതമാനംവരെ കടം തിരിച്ചടയ്ക്കാനും പലിശ അടയ്ക്കാനും ഉപയോഗിച്ചു. ആസ്തിവികസനത്തിന് ചെലവിട്ടത് 2.12 ശതമാനം മാത്രമാണ്. ആകെ കടത്തില്‍ 1.36 ലക്ഷം കോടിരൂപ (54.08 ശതമാനം) അടുത്ത ഏഴുവർഷത്തില്‍ തിരിച്ചടയ്ക്കണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam