സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാല്‍നടക്കാരന്‍ മരിച്ചു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

JANUARY 1, 2026, 6:57 PM

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാല്‍നടക്കാരനായ ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് ((60) മരിച്ചത്. 

ഡിസംബര്‍ 24 ന് രാത്രി എംസി റോഡില്‍ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സീരിയല്‍ നടന്‍. സിദ്ധാര്‍ഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്കരാജ് മരിച്ച സാഹചര്യത്തില്‍ സിദ്ധാര്‍ഥിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. 

വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam