ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് യൂണിയൻ

JUNE 20, 2026, 4:46 AM

കൊല്ലം: കെ. ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയതിനെ ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ. യൂണിയൻ ഓഫീസിൽ മധുരപലഹാരം വിതരണം ചെയ്തായിരുന്നു ആഘോഷം. പ്രസിഡന്റ് കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഗണേഷ് കുമാർ സമുദായത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും, അംഗങ്ങളിൽ നിന്ന് പണം പിരിച്ചുവെന്നുമാണ് തങ്കപ്പൻ പിള്ള ആരോപിച്ചത്.

മുൻ മന്ത്രി കെ. ബി. ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായത് കാലാവധി അവസാനിച്ചതിനെ തുടർന്നാണ്. എന്നാൽ, തനിക്കെതിരെ എടുത്ത നടപടി ഉൾപ്പെടെ പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ ജനാധിപത്യവിരുദ്ധ നടപടികൾ ഉണ്ടായെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

vachakam
vachakam
vachakam

ഇതിന് മറുപടിയായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ എന്ന് തിരിച്ചടിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam