യാത്രക്കാർക്ക് ഇനി നേരിട്ട് അഭിപ്രായം അറിയിക്കാം; കെഎസ്ആർടിസി ചലോ ആപ്പിൽ ഫീഡ്ബാക്ക്-റേറ്റിംഗ് സംവിധാനം

JUNE 19, 2026, 12:56 AM

തിരുവനന്തപുരം: യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പുതിയ ഫീഡ്ബാക്ക്-റേറ്റിംഗ് സംവിധാനം ആരംഭിച്ചു. കെഎസ്ആർടിസി ചലോ  മൊബൈൽ ആപ്പിലൂടെയാണ് യാത്രക്കാർക്ക് ഇനി ഓരോ യാത്രയ്ക്കും ശേഷം തങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടുത്താൻ കഴിയുക.

യാത്രക്കാരുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അവയുടെ അടിസ്ഥാനത്തിൽ സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലെ യാത്രക്കാർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഫീഡ്ബാക്ക് നൽകാനാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

പുതിയ സംവിധാനത്തിലൂടെ യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് റേറ്റിംഗ് നൽകാനും വിശദമായ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താനും സാധിക്കും.

vachakam
vachakam
vachakam

ചലോ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ശേഖരിച്ച് വിശകലനം ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓരോ സർവീസിന്റെയും പ്രകടനം, ജീവനക്കാരുടെ സേവന മികവ്, യാത്രക്കാരുടെ സംതൃപ്തി എന്നിവ വിലയിരുത്തുന്നതിനും മികച്ച സേവനം നൽകുന്ന ജീവനക്കാരെയും സർവീസുകളെയും തിരിച്ചറിയുന്നതിനും ഈ വിവരങ്ങൾ ഉപയോഗിക്കും.

അതോടൊപ്പം, യാത്രക്കാർ ചൂണ്ടിക്കാണിക്കുന്ന പരാതികളും പോരായ്മകളും സമയബന്ധിതമായി പരിഹരിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് ശേഷം കെഎസ്ആർടിസി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ അറിയിച്ചു. ഈ സാഹചര്യത്തിൽ വനിതാ യാത്രക്കാരുടെ സുരക്ഷ, സൗകര്യം, സംതൃപ്തി എന്നിവ പ്രത്യേകം വിലയിരുത്തുന്നതിനും അവരുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീഡ്ബാക്ക് സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

വനിതാ യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ പ്രിയദർശിനി പദ്ധതിയുടെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

യാത്രക്കാരുടെ അഭിപ്രായങ്ങളാണ് പൊതുഗതാഗത സംവിധാനത്തിന്റെ വളർച്ചയ്ക്കും സേവന നിലവാരം ഉയർത്തുന്നതിനും ഏറ്റവും വിലപ്പെട്ടതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. യാത്രക്കാർ നൽകുന്ന ഓരോ അഭിപ്രായവും ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷിതവും സമയബന്ധിതവും യാത്രീസൗഹൃദവുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കെഎസ്ആർടിസി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam