മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്‍ലിം ലീഗിന് നോട്ടീസ് 

SEPTEMBER 22, 2025, 1:52 AM

കൽപറ്റ: മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്‍ലിം ലീഗിന് നോട്ടീസ്. ഈ മാസം ഒന്നിനാണ് മുണ്ടക്കൈ  ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമാണം ലീ​ഗ് ആരംഭിച്ചത്.

 ഭൂമിയിൽ നിർമിക്കുന്ന വീടുകൾ കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കയച്ച നോട്ടീസിൽ നിർദേശിക്കുന്നു. 

 നിർമാണം പുരോഗമിക്കുന്നതിനിടെ ഈ നോട്ടീസ് വലിയ ആശങ്കയുണ്ടാക്കുന്നു. എന്നാൽ വീട് നിർമാണവുമായി മുന്നോട്ടുപോകാനാണ് ലീഗ് തീരുമാനം. 

vachakam
vachakam
vachakam

 മുണ്ടക്കൈ ഭൂമിയുമായി ബന്ധപ്പെട്ട് ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റുകൾ പൂർത്തീകരിക്കുംമുമ്പ് ഏഴ് സർട്ടിഫൈഡ് പെർമിറ്റുകൾ പ്രസ്തുത സ്ഥലത്ത് എടുത്തതായി നോട്ടീസിൽ പറയുന്നു.

എന്നാൽ ഇത് കേവലം നടപടിക്രമങ്ങളുടെ ഭാഗമായ നോട്ടീസാണെന്നും വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അതിനു ശേഷമാണ് പെർമിറ്റ് അനുവദിച്ചിതെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്.  


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam