ദില്ലി: പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി. കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ടാണ് നീക്കം.
ഷാജി കോടൻകണ്ടത്ത് ആണ് തടസ്സ ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖാന്തരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ
‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി
ആലപ്പുഴയിൽ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു
സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ