കാണാതായത് കഴിഞ്ഞ ബുധനാഴ്ച; പാലക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

AUGUST 15, 2025, 2:17 AM

പാലക്കാട്: പട്ടാമ്പി കൊപ്പം പ്രഭാപുരത്ത് തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രഭാപുരം വെള്ളാഞ്ചേരി കുന്നത്ത് വീട്ടിൽ ഗിരീഷാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മുതൽ യുവാവിനെ കാണാനില്ലായിരുന്നു. 

അതേസമയം രാവിലെ തോട്ടത്തിൽ പുല്ല് അരിയാൻ എത്തിയവരാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് സമീപത്ത് ഉള്ളവരെ വിവരം അറിയിക്കുകയായിരുന്നു. യുവാവിൻ്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരമറിച്ചതിനെ തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam