പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കാഞ്ഞിരപ്പുഴ പാലക്കയം കാർമൽ സ്കൂളിന് സമീപം താമസിച്ചിരുന്ന കൃഷ്ണൻകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടന്നുറങ്ങിയ ശേഷം എഴുന്നേൽക്കാത്തതിനാൽ പരിശോധിച്ചപ്പോൾ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോയി.
പൊലീസ് അന്വേഷണം പ്രകാരം, മരണത്തിൽ സംശയാസ്പദ സാഹചര്യമില്ലെന്നാണ് കല്ലടിക്കോട് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. മരണകാരണം പൊസ്റ്റ്മോർട്ടം നടപടികളോടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് അവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
