തിരുവനന്തപുരം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ ഉയർന്ന മോഷണ പരാതിയിൽ പ്രതികരണവുമായി നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം. നിർണായക ഫയൽ മോഷണം പോയ സംഭവത്തിൽ കൗൺസിലർക്കെതിരെ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ടെന്നും വിഷയം പൊലീസ് അന്വേഷിച്ചുവരികയാണെന്നും അവർ പറഞ്ഞു.
ബിജു മാത്യൂസിനെതിരെ നേരത്തെ ഉയർന്ന മർദ്ദന പരാതി വ്യാജമാണെന്നും ചെയർപേഴ്സൺ ദിയ ബിനു വ്യക്തമാക്കി. യുഡിഎഫ് ഭരണസമിതിയിലെ അംഗങ്ങളുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും അവർ പറഞ്ഞു.
ഭരണസമിതിയെ തുടക്കം മുതൽ സമ്മർദ്ദത്തിലാക്കാൻ ബിജു മാത്യൂസ് ശ്രമിച്ചുവെന്നും, ആരുടെയെങ്കിലും പ്രേരണയോടെ പ്രകോപനം സൃഷ്ടിക്കുകയാണെങ്കിൽ അതിന് മറുപടി നൽകാനില്ലെന്നും ദിയ ബിനു പ്രതികരിച്ചു.
“ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ ഞങ്ങൾ ശ്രമിക്കുന്നില്ല. യുഡിഎഫിന് തങ്ങളിലേക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നത് ബിജു മാത്യൂസിന്റെ വ്യക്തിപരമായ അഭിപ്രായമാണ്,” എന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, ഓഫീസ് മുറിയിൽ കയറി സീൽ ചെയ്ത ഫയലും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചതായി ആരോപിച്ച് ബിജു മാത്യൂസിനെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന് മറുപടിയായി, തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന പരാതിയും ബിജു മാത്യൂസ് നേരത്തെ നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
