കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രസന്നന്റെ വീട്ടിലെത്തി പി  ജയരാജൻ

JANUARY 27, 2026, 7:46 PM

 കണ്ണൂർ: പയ്യന്നൂരിൽ   ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നൻറെ വീട്ടിൽ പി ജയരാജൻ എത്തി. 

 പ്രസന്നന്റെ വീട്ടിലെ ഈ സന്ദർശനം പാർട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞികൃഷ്ണൻ അനുകൂലികളെ അനുനയിപ്പിക്കാനാണ് എന്നാണ് സൂചന. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും ജയരാജൻ സന്ദർശനം നടത്തിയിരുന്നു. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു.

 അതേസമയം ഇന്നലെ പ്രസന്നന്റെ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

 സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആ‍ർക്കെതിരെയും പ്രസന്നൻ ആരോപണം ഉയർത്തിയിട്ടില്ല. സംഭവത്തിൽ സിസിടിവികൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. 

 പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടന്നത്. പ്രസന്നൻ ആയിരുന്നു പ്രകടനത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത്. പ്രതിഷേധക്കാർ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam