പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍ രംഗത്ത്. വിഎസ് അസുഖബാധിതനായ ശേഷം താനായിരുന്നു ഉദ്ഘാടകൻ എന്നും എല്ലാ ഓഗസ്റ്റ് 19നും അവിടെയെത്തി ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്തിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ഇത്തവണ മാറ്റം ഉണ്ടായി എന്നും സുധാകരൻ പ്രതികരിച്ചു. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷം ആണ് സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാട് എത്തിയത്. പിന്നാലെ ആദരമർപ്പിച്ചതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ഓട്ടോയിൽ ആണ് അദ്ദേഹം വലിയ ചുടുകാട് എത്തിയത്. "സഖാക്കളേ മുന്നോട്ട്..." എന്ന അടിക്കുറിപ്പോടെയാണ് സുധാകരൻ ചിത്രങ്ങൾ പങ്കുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്