കണ്ണൂർ: ആറളം ഫാം മേഖലയിലും പരിസരങ്ങളിലും ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനം.ആനയെ പിടികൂടാനുള്ള പ്രത്യേക സംഘം ഉടൻ തന്നെ നടപടികൾ ആരംഭിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ആന ജനവാസ മേഖലയിൽ ഇറങ്ങുകയും വിവിധയിടങ്ങളിലായി വ്യാപക നഷ്ടങ്ങൾ വരുത്തിയിരുന്നു. വീടുകൾക്ക് സമീപമുള്ള ഷെഡ്ഡുകളും മറ്റ് നിർമ്മിതികളും ആന തകർത്തിരുന്നു.
മേഖലയിൽ നിരന്തരം കാട്ടാന ശല്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, മന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
