കൊച്ചി: കെ സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സുധാകരൻ വിഷയത്തിൽ ഞങ്ങളല്ല തീരുമാനമെടുക്കേണ്ടതെന്നും, എം പിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും സീറ്റ് ചർച്ച പൂർത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിയ സതീശൻ വ്യക്തമാക്കി.
സുധാകരന് വേണ്ടി എ കെ ആന്‍റണി ഇടപെട്ടെന്ന വാർത്തയോട് ആന്റണി ഇടപെടേണ്ട ആളാണല്ലോ എന്നായിരുന്നു സതീശന്റെ മറുപടി. ആന്‍റണിയോട് ഉപദേശം തേടിയിട്ടാണ് തങ്ങളൊക്കെ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും സതീശൻ പറഞ്ഞു.
അതേസമയം, എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ളത് പ്രചാരണം മാത്രമാണെന്നും കോന്നിയിൽ മത്സരിക്കണമെന്ന അടൂർ പ്രകാശിന്റെ നിലപാടിനെ കുറിച്ച് തനിക്കറിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
