കൊച്ചി: എറണാകുളം കാലടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന ഓണസദ്യയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
50ഓളം വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സ്‌കൂളില്‍ ഓണോ ഘോഷം. 2300 വിദ്യാര്‍ഥികള്‍ സദ്യയില്‍ പങ്കെടുത്തു. എന്നാല്‍ 50ഓളം വിദ്യാര്‍ഥികള്‍ക്കാണ് അന്ന് വൈകീട്ട് മുതല്‍ പനി, തല വേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിടിപെട്ടത്.
അസ്വസ്ഥകള്‍ അനുഭവപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളും അങ്കമാലി കാലടിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. അസ്വസ്ഥതകള്‍ ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്