'സൗഹൃദ സന്ദർശനം മാത്രം'; മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി തുഷാർ വെള്ളാപ്പള്ളി

MAY 30, 2026, 11:39 PM

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻവുമായി തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. ആലുവയിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച തുഷാർ വെള്ളാപ്പള്ളി, സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഇത് ഒരു സൗഹൃദ സന്ദർശനം മാത്രമാണെന്നും വ്യക്തമാക്കി.

ഇരുവരും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുകിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തുഷാർ വെള്ളാപ്പള്ളി രസകരമായ മറുപടിയാണ് നൽകിയത്. "അതിന് ഇവിടെ കല്ലില്ലല്ലോ" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങളോ ചർച്ച ചെയ്ത വിഷയങ്ങളോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ രാഷ്ട്രീയ വൃത്തങ്ങളിൽ ഈ കൂടിക്കാഴ്ച ശ്രദ്ധ നേടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam