പാലക്കാട്: മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചു മൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ.
പാലക്കാട് വടകരപ്പതിയിൽ ആട്ടയാമ്പതി സ്വദേശിയായ 17 കാരനെയാണ് പിടികൂടിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിൻറെ സുഹൃത്താണ് ഇയൾ.
അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്.
സരസമ്മാൾ ധരിച്ചിരുന്ന രണ്ടു സ്വർണ മൂക്കുത്തികൾ കൈക്കലാക്കാൻ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വടിവാൾ വെച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചി മുറിയിൽ വെച്ചു കത്തിക്കുകയായിരുന്നു.
കഴിഞ്ഞ 20 വർഷമായി ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ ജൂൺ 10 മുതലാണ് കാണാതായത്. മകൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊഴിഞ്ഞാമ്പാറ പോലീസ് ആണ് ഒരു മാസതിനിപ്പുറം സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
