തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ.ഏപ്രിൽ 9 – ന് നടക്കുന്ന ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കാളിയാകുന്നവർക്ക് ഒരു കിലോ പുട്ടുപൊടി ഒരു രൂപയ്ക്ക് ലഭിക്കുന്നതാണ് പുതിയ ഓഫർ.
ഈ ഓഫർ ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കുമെന്നും അറിയിച്ചു. ഇതിനായി ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ മാത്രം മതിയാകും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഏപ്രിൽ 9 – ന് നടക്കുന്ന ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കാളിയാവൂ.
വോട്ടു ചെയ്യൂ , പുട്ടടിക്കൂ. … ഏപ്രിൽ 10, 11 തീയതികളിൽ സപ്ളൈകോ വില്പനശാലകൾ സന്ദർശിക്കൂ. വോട്ടു ചെയ്തവർക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളുമായി സപ്ളൈകോ കാത്തിരിക്കുന്നു.
വോട്ടു ചെയ്തവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി!
നിബന്ധന : ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന, തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, ഉപഭോക്താക്കൾക്ക് മാത്രം
വിരലിൽ മഷിയടയാളം നിർബന്ധം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്