തിരുവനന്തപുരം പേട്ടയിൽ കാറിനുള്ളിൽ ഒരാൾ  മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ബാങ്കിന് മുന്നിൽ

NOVEMBER 3, 2025, 11:20 PM

തിരുവനന്തപുരം: പേട്ട എസ്‌ബിഐ ബാങ്കിന് മുന്നിൽ കാറിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. എസ് എൻ നഗറിൽ അശ്വതി വീട്ടിൽ മാധവൻ അജയ കുമാർ എന്നയാളാണ് മരിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെ എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. സംശയം തോന്നിയ ജീവനക്കാരിയും വഴിയെ പോയ ഒരാളും കാറിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. 

അതേസമയം വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാ‌ർ പറയുന്നു. എന്നാൽ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam