സ്‌കൂളിലെ ഓണം, ക്രിസ്തുമസ്, റംസാൻ ആഘോഷങ്ങൾക്ക് യൂണിഫോം നിർബന്ധമില്ല; വിദ്യാഭ്യാസ വകുപ്പ്  ഉത്തരവ് പുറത്തിറക്കി 

AUGUST 21, 2025, 8:54 PM

തിരുവനന്തപുരം: ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകാം. ഇതു സംബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടു. 

 യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ ഭാ​ഗമായാണ് ഈ നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. 

ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്‌കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയെന്നും വി.ശിവൻകുട്ടി പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam