ഒഡീഷയിൽ നിന്ന് ആലുവയിലേക്ക്, തൃശൂരെത്തിയപ്പോൾ 19കാരിക്ക് പ്രസവ വേദന; ടാറ്റാനഗർ ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി
തൃശൂർ: കേരളത്തിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ ഒഡീഷ സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകി. രചനാ റാണയാണ് ട്രെയിനിൽ പ്രസവിച്ചത്.
ട്രെയിൻ ആലുവയിലെത്തിയപ്പോൾ അധികൃതരെത്തി അമ്മയേയും കുഞ്ഞിനേയും ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഒഡീഷയിൽ നിന്നുള്ള ടാറ്റാനഗർ ട്രെയിനിൽ ഭർത്താവിനും കുടുംബത്തോടുമൊപ്പം ആലുവയിലേക്ക് വരികയായിരുന്നു 19 കാരിയായ രചനാ റാണ. ട്രെയിൻ തൃശ്ശൂർ നെല്ലാട് എത്തിയതോടെ രചനക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.
റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നൽകിയ ശേഷമാണ് ഡോക്ടേഴ്സിനെ വിവരമറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്