പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരായ പരാതിയിലാണ് കോടതി നടപടി. ഇതോടെ അംഗത്തോട് വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
കേസിൽ പരാമർശത്തിനിടെ, “ആരെങ്കിലും വീരപ്പനെ ദൈവമായി കാണുന്നുവെങ്കിൽ അവരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്യാമോ?” എന്ന ചോദ്യവും കോടതി ഉയർത്തി. ഭരണഘടനാ ചട്ടങ്ങൾ പ്രകാരമുള്ള സത്യപ്രതിജ്ഞയുടെ രൂപരേഖ ലംഘിക്കാനാവില്ലെന്ന നിലപാടിലാണ് ഹൈക്കോടതി.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വടക്കഞ്ചേരി പഞ്ചായത്തംഗത്തിനെതിരെയും സമാന നടപടി ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം കേസിലും കോടതി സത്യപ്രതിജ്ഞ അസാധുവാണെന്ന് വ്യക്തമാക്കി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. നാലാഴ്ചയ്ക്കകം പുതിയ സത്യപ്രതിജ്ഞ നടത്താനായിരുന്നു അന്ന് കോടതി ഉത്തരവിട്ടത്. ഭരണഘടന നിർദേശിക്കുന്ന രീതിയിൽ മാത്രം സത്യപ്രതിജ്ഞ നടത്തണമെന്ന നിലപാടാണ് കോടതി വീണ്ടും ആവർത്തിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
