തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും. പ്രതിനിധിയെ അയയ്ക്കാൻ തീരുമാനിച്ചു.
രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പരിപാടി രാഷ്ട്രീയരഹിതമായിരിക്കണമെന്നും യഥാർത്ഥ അയ്യപ്പ ഭക്തരെ ഉൾപ്പെടുത്തണമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഈ ആവശ്യം അംഗീകരിച്ചിരുന്നു.
സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ആഗോള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. സംഗമത്തിന് എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്