ചങ്ങനാശ്ശേരി: വിശ്വാസസംരക്ഷണ വിഷയത്തില്‍ ഞാന്‍ ആരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായർ.
ഇക്കാര്യം പറയാന്‍ ബിജെപി -കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങോട്ട് വരേണ്ട. വേറെ കാര്യങ്ങള്‍ക്കായി വേണമെങ്കില്‍ വരാം. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൂടെയും സംഘടനയില്ല. എന്‍എസ്എസിന്റെ സമദൂരനിലപാടില്‍ ഒരുശരിദൂരമുണ്ട്. അതാണ് വിശ്വാസസംരക്ഷണവിഷയത്തില്‍ ഇപ്പോള്‍ കണ്ടത്.
അതേസമയം സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതില്‍ സ്വീകരിച്ച നിലപാടുകള്‍ പിന്തുടരുന്ന എന്‍എസ്എസിന് വിശ്വാസസംരക്ഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തൃപ്തികരമാണ്. തുടര്‍ന്നാണ് ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പ്രതിനിധിസഭയെ അറിയിച്ചു.
പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തുനടന്ന ബാലന്‍സ് ഷീറ്റ് പൊതുയോഗത്തിലാണ് വിശ്വാസസംരക്ഷണത്തില്‍ സര്‍ക്കാരിനനുകൂലമായ നിലപാടുസ്വീകരിക്കാനുണ്ടായ സാഹചര്യം അദ്ദേഹം വിശദീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
