ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ

NOVEMBER 25, 2025, 10:49 PM

തിരുവനന്തപുരം: കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. 

കൊച്ചിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ  തിരുവനന്തപുരം റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. 

ബണ്ടി ചോറിനെ കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം റെയിൽവെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചത്. 

vachakam
vachakam
vachakam

തിരുവനന്തപുരം റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുകയാണ്. 

ബണ്ടി ചോർ പല കാര്യങ്ങളാണ് പറയുന്നതെന്ന് റെയിൽവേ പൊലീസ് പ്രതികരിച്ചു. ബണ്ടി ചോറിന്റെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രമാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോർ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam