'ഇനി മറുപടി പറഞ്ഞ് സമയം കളയാനില്ല, പ്രവർത്തനം കണ്ട് വിലയിരുത്തൂ': കെ.എം. ഷാജി

MAY 17, 2026, 11:07 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ (UDF) ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി  തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് മനസ്സ് തുറന്നു. ഈ വലിയ വിജയം മുന്നോട്ട് വയ്ക്കുന്നത് കടുത്ത വെല്ലുവിളിയാണെന്നും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

"എന്റെ പ്രവർത്തനം നിങ്ങൾ നിരീക്ഷിക്കുക, നിരന്തരം വിമർശിക്കുക. വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറഞ്ഞ് സമയം കളയാൻ എനിക്കില്ല. എല്ലാ കാര്യങ്ങളിലും അതീവ കരുതലോടെയുള്ള പ്രവർത്തനമാകും ഇനി കാഴ്ച വയ്ക്കുക." കെ.എം. ഷാജി കൂട്ടിച്ചേർത്തു.

വയനാട് കണിയാമ്പറ്റ സ്‌കൂൾ ലീഡറായി തുടങ്ങി, പിന്നീട് കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ പദവികളിലൂടെ താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന നേതാവാണ് കെ.എം. ഷാജി. 

vachakam
vachakam
vachakam

പാർട്ടി അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗ ശൈലിയും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയിലുള്ള സംഘടനാ പ്രവർത്തനവും അദ്ദേഹത്തെ ലീഗിന്റെ മുൻനിരയിലേക്ക് ഉയർത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ  പൂർണ്ണ പിന്തുണയോടെയാണ് ഇത്തവണ ലീഗിലെ പുതുതലമുറയുടെ പ്രതിനിധിയായി ഷാജി മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി തന്റെ സുരക്ഷിത മണ്ഡലമായ വേങ്ങര ഷാജിക്കായി ഒഴിഞ്ഞുകൊടുത്തപ്പോൾ തന്നെ അദ്ദേഹം മന്ത്രിയാകുമെന്ന് അണികൾ ഉറപ്പിച്ചിരുന്നു. ഇത് കേവലം ഒരു സീറ്റ് മാറ്റം മാത്രമായിരുന്നില്ല, മുസ്‌ലിം ലീഗിലെ തലമുറമാറ്റത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam