വയനാട്: മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ അർബൻ ബാങ്കിൽ പണയം വെച്ച രേഖകൾ തിരിച്ചെടുത്തെന്ന് വ്യക്തമാക്കി മരുമകൾ പത്മജ. എഗ്രിമെൻ്റ് പ്രകാരമുള്ള പണം കോൺഗ്രസ് നൽകിയെന്നാണ് പത്മജ വ്യക്തമാക്കിയത്.
അതേസമയം പാർട്ടി വരുത്തിവെച്ച ബാധ്യത തീർന്നു എന്നും ബാക്കിയുള്ള കടം സ്വന്തമായി വീട്ടുമെന്നും പത്മജ വ്യക്തമാക്കി. അതേസമയം എൻ.ഡി. അപ്പച്ചൻ്റെ രാജി കർമയാണെന്നായിരുന്നു പത്മജയുടെ പ്രതികരണം. 63 ലക്ഷം രൂപയായിരുന്നു ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്.
എന്നാൽ ഈ പട്ടയത്തിന് രണ്ട് ജീവൻ്റെ വിലയുണ്ടെന്ന് പത്മജ പ്രതികരിച്ചു. പണ്ടേ ചെയ്തിരുന്നെങ്കിൽ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നു. പാർട്ടി വരുത്തി വച്ച ബാധ്യതകൾ എന്ന നിലയിൽ കോൺഗ്രസ് പറഞ്ഞ കാര്യങ്ങൾ ചെയ്തു. ഇതുവരെ സംസാരിച്ചത് കുടുംബത്തിന് വേണ്ടിയാണ്. ഇന്ന് സംസാരിക്കുന്നതും അവർക്ക് വേണ്ടി തന്നെയാണെന്ന് പത്മജ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
