സഭാ മേലധ്യക്ഷന്മാരെ കണ്ട് അടൂര്‍ പ്രകാശ്

MAY 30, 2025, 11:03 PM

മലപ്പുറം: സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. സിറോമലബാര്‍ സഭ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, യാക്കോബായ മലബാര്‍ ഭദ്രാസന മെത്രൊപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് എന്നിവരുമായാണ് അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയത്. 

മാനന്തവാടി, ബത്തേരി രൂപതകള്‍ക്കും യാക്കോബായ മലബാര്‍ ഭദ്രാസനത്തിനും കീഴിലാണ് നിലമ്പൂരിലെ വിവിധ ഇടവകകള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നിര്‍ണ്ണായകമാവും.

വയനാട്ടിലെത്തിയപ്പോള്‍ സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായാണ് സഭാ അധ്യക്ഷന്മാരെ കണ്ടതെന്നാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പും നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിലും അടക്കം സഭയെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം അടൂര്‍പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സഭാ നേൃത്വം സൂചിപ്പിച്ചെന്നാണ് വിവരം.

vachakam
vachakam
vachakam

പ്രിയങ്കാ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam