തൃശൂര്‍: രണ്ട് നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ അയല്‍വാസിയുടേയും അമ്മയുടേയും മൊഴികള്‍ പുറത്ത്. പ്രതിയായ അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയല്‍വാസി ഗിരിജ. കുഴിയെടുത്ത ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ട് മൂന്ന് കൊല്ലമായി എന്നായിരുന്നു ഗിരിജയുടെ മൊഴി. കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടെന്ന കാര്യം അറിയില്ലെന്ന് അനീഷയുടെ അമ്മ പറഞ്ഞു. ബവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു. അനീഷ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ അനീഷയ്ക്ക് ബവിനുമായി ബന്ധമില്ലെന്നാണ് കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞത്.
ബവിന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച അസ്ഥികള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാര്‍ അറിയാതെയാണ് രണ്ട് പ്രസവവും നടന്നതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ബവിന്റെ വീട്ടിലാണ് അടക്കിയത്. നിമഞ്ജനം ചെയ്യാനായി സൂക്ഷിച്ച അസ്ഥിയുമായാണ് പ്രതിയായ ബവിന് ശനിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്